നിരവില്‍പ്പുഴ: ഓട്ടോറിക്ഷയില്‍ കടത്തിയ പതിനേഴ് ലിറ്റര്‍ മാഹി മദ്യം എക്സൈസ് പിടികൂടി. രഹസ്യം വിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. മദ്യം കടത്തിയ ദ്വാരക കൊറ്റുകര വീട്ടില്‍ ചാക്കോ (47 ) യെ അറസ്റ്റ് ചെയ്തു. മദ്യം കൊണ്ടുവന്ന ഓട്ടോയും പിടിച്ചെടുത്തു.
തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മദ്യശാലകള്‍ അടച്ചിടുന്ന സാഹചര്യത്തില്‍ വില്‍പ്പന നടത്താനായി കൊണ്ടുവന്നതാണ് പിടിച്ചെടുത്ത മദ്യം. മാഹിയില്‍ നിന്നും ചാക്കില്‍ നിറച്ച് ഓട്ടോറിക്ഷയില്‍ കയറ്റികൊണ്ടുവന്ന മദ്യം മാനന്തവാടി നാലാംമൈല്‍ ഭാഗത്താണ് വില്പന നടത്തുന്നത് എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. പ്രതിയെയും തൊണ്ടി മുതലുകളും മാനന്തവാടി ജെഎഫ്സിഎം കോടതി മുമ്പാകെ ഹാജരാക്കും.
മാനന്തവാടി എക്സൈസ് ഇന്‍സ്പെക്ടര്‍ ടി ഷറഫുദ്ദീന്, ഇന്റലിജന്‍സ് ഇന്‍സ്പക്ടര്‍ സുനില്‍ എംകെ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ കെവി ഷാജിമോന്‍, കെ രമേഷ്, പിഎസ് വിനീഷ്, വിആര്‍ ബാബുരാജ്, സുരേഷ് വെങ്ങാലിക്കുന്നേല്‍, കെപി ലത്തീഫ്, എക്സൈസ് ഡ്രൈവര്‍ വീരാന്‍കോയ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.