ബത്തേരി: ബത്തേരിയില്‍ 185 ലിറ്റര്‍ വാഷും, വാറ്റുപകരണങ്ങളും എക്സൈസ് പിടികൂടി. ബത്തേരി വള്ളുവാടി ഓടപ്പള്ളം പുതുവീട് പണിയ കോളനിക്ക് സമീപത്ത് വെച്ചാണ് ചാരായം വാറ്റുന്നതിനായി ഗുഡ്സ് ഓട്ടോറിക്ഷയില്‍ കൊണ്ടുപോകുകയായിരുന്ന 185 ലിറ്റര്‍ വാഷും, വാറ്റുപകരണങ്ങളും എക്സൈസ് പിടികൂടിയത്.
സംഭവുമായി ബന്ധപ്പെട്ട് ബത്തേരി കുപ്പാടി പഴേരി തോട്ടുങ്കല്‍ വീട്ടില്‍ ടി അലവി (39) യെ പ്രതി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രതി ഓടി രക്ഷപ്പെട്ടതിനാല്‍ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇയാള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം സംഭവത്തില്‍ വേറെ ആളുകളും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്നും എക്സൈസ് അധികൃതര്‍ അറിയിച്ചു.എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെഡി സതീശന്, പ്രിവന്റീവ് ഓഫീസര്‍ വിജയകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ശശികുമാര്‍, കെജി വിജിത്ത്, വി രഘു, ഡ്രൈവര്‍ ബാലചന്ദ്രന് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.