തിരുവനന്തപുരം: ഉച്ചയ്ക്ക് മുമ്പ് തന്നെ എല്ലാവരും പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യണമെന്ന് സുരേഷ് ഗോപി എംപി. ഉച്ചയ്ക്ക് ശേഷം കിംവദന്തികള്‍ പരത്താന്‍ ചില ജാരസംഘങ്ങള്‍ ഇറങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ശാസ്തമംഗലത്തെ വാര്‍ഡില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കവേയാണ് അദ്ദേഹം ഇത്തരത്തില്‍ പറഞ്ഞത്.
അതേസമയം തിരുവനന്തപുരം കോര്പറേഷന് തെരഞ്ഞെടുപ്പില്‍ ബിജെപി ഇത്തവണ ഗംഭീര വിജയം നേടുമെന്നും സുരേഷ് ഗോപി പറഞ്ഞു. എല്ലാ തെരഞ്ഞെടുപ്പിലും ഞങ്ങള്‍ ശ്രമമാണ് നടത്തിക്കൊണ്ടിരുന്നത്. ഇത്തവണ അത് കൂടുതല്‍ ശക്തമായെന്നും ബിജെപിക്ക് ഗംഭീര വിജയമുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ആദ്യ മണിക്കൂറില്‍ മികച്ച പോളിങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പലയിടത്തും മാസ്കിട്ട് ഗ്യാപ്പിട്ട് വോട്ടര്‍മാരുടെ നീണ്ട നിര തന്നെയുണ്ട്. അഞ്ച് ജില്ലകളിലായി 24,584 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്.
88,26,620 വോട്ടര്‍മാരാണ് ആദ്യ ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തുന്നത്. 318 ഗ്രാമപഞ്ചായത്തുകളിലും 50 ബ്ലോക്ക് പഞ്ചായത്തുകളിലും 2 കോര്‍പറേഷനുകളിലും 20 മുനിസിപ്പാലിറ്റികളിലും അഞ്ച് ജില്ലാ പഞ്ചായത്തുകളിലുമാണ് ഇന്ന് വോട്ടെടുപ്പ്.