മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ വെച്ച് പത്ത് ലക്ഷത്തിലധികം രൂപയുടെ കള്ളപ്പണം പിടികൂടി. മതിയായ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 1063200 രൂപയാണ് എക്സൈസ് പിടികൂടിയത്. സംഭവത്തില്‍ രണ്ട് പേര് പിടിയിലായി. തിരൂരങ്ങാടി സ്വദേശികളായ നിസാര്‍ (36), അബ്ദുള്‍ നാസര്‍ (36) എന്നിവരാണ് വാഹന പരിശോധനക്കിടെ എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
ബംഗളൂരുവില്‍ നിന്നും വരുകയായിരുന്ന ഇവര്‍. ഇവര്‍ സഞ്ചരിച്ചിരുന്ന ലോറിയില്‍ നിന്നാണ് പണം പിടികൂടിയത്. മുത്തങ്ങ എക്സൈസ ഇന്‍സ്പെക്ടര്‍ പി ബാബുരാജ്, പ്രിവന്റീവ് ഓഫീസര്‍മാരായ പിപി ശിവന്, റ്റിബി അജീഷ്, സിഇഒ മാരായ എഎം ബിനുമോന്,അഭിലാഷ് ഗോപി എന്നിവര്‍ ചേര്‍ന്നാണ് കുഴല്‍പ്പണം
പിടികൂടിയത്.