കൊട്ടാരക്കര; കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തില്‍ കര്‍ഷകന്റെ സമര ഗര്‍ജനം ഇന്ത്യയാകെ മുഴങ്ങുമ്പോള്‍ ചെന്നിത്തലയും കൂട്ടരും കോണ്‍ഗ്രസിന്റെ പൈതൃകം പണയം വയ്ക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്. എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരള കോണ്‍ഗ്രസ് (എം) പോയതോടെ ഉണ്ടായ കരുത്ത് ചോര്‍ച്ച പരിഹരിക്കാന്‍ ബിജെപിയുമായും ജമാഅത്ത് ഇസ്ലാമിയുമായി യുഡിഎഫ് സഖ്യമുണ്ടാക്കിയെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്. അഴിമതിക്കൊരു പഴുതും നല്‍കാതെ പ്രവര്‍ത്തനത്തില്‍ മികവു കാണിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.