സുല്‍ത്താന്‍ ബത്തേരി: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ അടച്ചിട്ട വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം പതിവാകുന്നു. കഴിഞ്ഞ നാല് മാസത്തിനിടെ സമാനരീതിയിലുളള അഞ്ച് വലിയ മോഷണങ്ങളാണ് പ്രദേശത്ത് നടന്നത്.
കഴിഞ്ഞ തിങ്കളാഴ്ച ചിത്രാലയക്കരയിലെ അബ്ദുള്‍ സലീമീന്റെ വീട്ടില്‍ നിന്ന് 21 ലക്ഷം രൂപയും 17 പവന് സ്വര്‍ണ്ണവുമാണ് മോഷണം പോയത്. വീട്ടുകാര്‍ ബന്ധു വീട്ടില്‍ പോയ ദിവസം രാത്രിയിലാണ് മോഷ്ടാക്കള്‍ വീട്ടില്‍ കയറിയത്.
വീടിന്റെ മുന്‍ഡോര്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ വീടിന് അകത്ത് കടന്നത്. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച പണവും സ്വര്‍ണ്ണാഭരണങ്ങളുമാണ് കവര്‍ന്നത്. അതേസമയം നൂല്‍പ്പുഴ അമ്പലവയല്‍ സ്റ്റേഷന് പരിധികളിലും സമാനരീതിയില്‍ മോഷണം നടക്കുന്നുണ്ട്.
ഒരേസംഘമാകാം എല്ലാ മോഷണത്തിനും പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. മോഷണം പതിവാകുന്ന സാഹചര്യത്തില്‍ വീട് അടച്ച് പോകുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു. കേസിന്റെ അന്വേഷണത്തിന് പ്രത്യേക സ്ക്വാഡിനെ രൂപീകരിച്ചിട്ടുണ്ട്.