ഭര്‍ത്താവിനെ നഷ്ടപ്പെട്ടതോടെ ജീവിതത്തില്‍ ഒറ്റയ്ക്കായി പോയപ്പോയപ്പോഴും തളരാതെ പിടിച്ചുനിന്ന് പിന്നീടുള്ള കാല മകനു വേണ്ടി ജീവിതം മാറ്റിവെച്ച ഒരമ്മയുടെയും മകന്റെയും കഥയാണ് ഇന്ന് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. സോഷ്യല്‍ മീഡിയയുടെ ഹൃദയം നിറയ്ക്കുകയാണ് ഇരുവരും.
ബാലനെന്ന മകനാണ് അമ്മയുടെ സ്നേഹണലില് ചേര്‍ന്നു നിന്ന് ജീവിതം തിരികെ പിടിക്കുന്നത്. വാഹനാപകടത്തിന്റെ രൂപത്തില്‍ വിധി തളര്‍ത്താന്‍ നോക്കിയെങ്കിലും എല്ലാ വേദനകളേയും അതിജയിക്കാന്‍ സഹായിച്ചത് അമ്മയായിരുന്നുവെന്ന് ബാലന് കുറിക്കുന്നു.
ഫെയ്സ്ബുക്ക് സൗഹൃദ കൂട്ടായ്മയായ വേള്‍ഡ് മലയാളി സര്‍ക്കിളില്‍ പങ്കുവെച്ച കുറിപ്പ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.
കുറിപ്പിന്റെ പൂര്‍ണരൂപം
ചെറുപ്പത്തില്‍ അച്ഛന് നഷ്ടപ്പെട്ട എന്നെ, ജീവിതത്തിലെ പല സംഭവാവികസങ്ങളിലും തളരാതെ ഇവിടെ വരെ എത്തിച്ച മൈ സൂപ്പര്മാ
ചെറുപ്പത്തില്‍ അച്ഛന് നഷ്ടപ്പെട്ട എന്നെ, ജീവിതത്തിലെ പല സംഭവാവികസങ്ങളിലും തളരാതെ ഇവിടെ വരെ എത്തിച്ച മൈ സൂപ്പര്മാ
കഷ്ടപ്പെട്ടാണ് അമ്മ വളര്‍ത്തിയത് 2016-ലെ ഒരു അപകടത്തെ തുടര്‍ന്ന് ജീവിതത്തിലെ മറക്കപ്പെടാന്‍ ആഗ്രഹിക്കുന്ന നിമിഷങ്ങളില്‍ നിന്ന് ഇതുവരെ എത്തിച്ചത് അമ്മയാണ്, കൂടെ കൂട്ടുകാരും
അപകടത്തെ തുടര്‍ന്ന് കാലിനുചെറിയ സ്വാധീനകുറവുണ്ട് മിക്കവരും ഇപ്പോഴും PSC-പടിക്ക് പെട്ടന്ന് ജോലി കിട്ടുമെന്ന് പറഞ്ഞയുമ്പൊഴും, എനിക്ക്
ഇഷ്ടപ്പെട്ട മേഘലയായ സിനിമ സ്വപ്നം കാണാനും അതിനുവേണ്ടി പരിശ്രമിക്കാനും ആയിരുന്നു ഇഷ്ടം,
അപ്പോഴും ഞെട്ടിച്ചത് അമ്മയുടെ വാക്കുകള്‍ ആരുന്നു,..
നിനക്ക് സിനിമയാണ് ഇഷ്ടമെങ്കില്‍ അത് നോക്കിക്കോ,
പെന്ഷന് ആകുന്നെന് മുന്‍പെങ്കിലും വെല്ലോം നടന്നാല്‍ മതി എന്ന് അമ്മ
ഇപ്പൊ പറ്റുന്നപ്പോലൊക്കെ ശ്രമിക്കുന്നു കൂട്ടുകാരോടൊപ്പം ഒരു ഷോര്‍ട്ട് ഫിലിം ഡയറക്റ്റ് ചെയ്തു ,ഏഴഴകി
എന്നാണ് പേര്, പ്രോമോ സോങ് യുട്യൂബില്‍ ഉണ്ട്,
ഈ മാസം യുട്യൂബില്‍ ഇറക്കണമെന്ന് ആണ് ആഗ്രഹം..
അങ്ങനെ പോകുന്നു സ്വപ്നങ്ങത്തിന് പുറകെ..
(ഫ്രണ്ട്ലിസ്റ്റിലെ മിക്കവരും ഇടുന്ന കണ്ടപ്പോള്‍ കൗതുകം ലേശം കൂടുതലാ )