ഇന്ന് സമൂഹമാധ്യമങ്ങളിലെ ഏറെ ശ്രദ്ധ നേടുന്ന ഒരു ചലഞ്ചാണ് സിംഗിള്‍ പേരന്റ് ചലഞ്ച്. നിരവധി പേരാണ് ഇതിനോടകം തങ്ങളുടെ അുഭവങ്ങള്‍ പങ്കുവെച്ച് രംഗത്ത് എത്തിയത്. അക്കൂട്ടത്തില്‍ അനിത സൈമണ്‍ എന്ന യുവതി പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധേയമാവുകയാണ്.
അനിത ദി മലസയാളി ക്ലബ് ഫേസ്ബുക്ക് കൂട്ടായ്മയില്‍ പങ്കുവെച്ച കുറിപ്പാണ് ജനശ്രദ്ധ നേടുന്നത്. 30-ാം വയസില്‍ തന്നെയും രണ്ട് മക്കളെയും തനിച്ചാക്കി ഭര്‍ത്താവ് മരണത്തിന് കീഴടങ്ങിയെന്നും, തകര്‍ന്നിടത്ത് നിന്നും പൊരുതി കയറിയെന്നുമാണ് അനിത കുറിപ്പില്‍ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം,
single parent.. ഒരുപാടു തവണ ആലോചിച്ചു. എഴുതണോ വേണ്ടയോ എന്ന്. എന്നെപോലെ ഒരുപാടു സഹോദരിമാര്‍ അവരുടെ അനുഭവം പറഞ്ഞപ്പോള്‍ എന്റെയും ഒരു കുറിപ്പ് ഇടാം എന്നുതോന്നി. 30വയസില്‍ 6വയസ്സും 2വയസും ഉള്ള എന്റെ മക്കളെ എന്നെ ഏല്‍പ്പിച്ചു എന്റെ ഭര്‍ത്താവ് മരണത്തെ പുല്കിയപ്പോള് ഇനിയുള്ള ജീവിതം എന്തു എന്ന് ഒരു മരവിപ്പ് ആയിരുന്നു..
ഒരിടത്തു പോലും ഒറ്റയ്ക്ക് പോകാത്ത ഞാന്‍. എവിടെ പോയാലും ചേട്ടന്റെ ബൈക്കിന്റെ പുറകില്‍. അങ്ങനെ പോയെ ശീലം ഉള്ളു. ഭര്‍ത്താവ് എന്ന ഒരു ആല്‍മരത്തിന്റെ തണലില്‍ കഴിഞ്ഞ ഞങ്ങള്‍ക്ക് മക്കള്‍ കുഞ്ഞപ്രായം ആയതിനാല്‍ അന്ന് അവര്‍ക്കു അതിന്റെ ആഴം അറിയില്ലായിരുന്നു..
ആഴ്കടലില് വീണ അവസ്ഥ ആയിരുന്നു. ആള് ഉള്ളപ്പോള്‍ വില തന്നിരുന്ന പലരും പിന്നെ നമ്മളെ അറിയാതെ ആയി. എന്തിനു വേറെ പറയണം . ഭര്‍ത്താവിന്റെ ബന്ധുക്കള്‍ പോലും അകലാന്‍ തുടങ്ങി. അവര്‍ക്കു ഒരു ബാധ്യത ആക്കുമോ എന്ന് പേടിച്ചിട്ടു ആയിരിക്കണം.
ഒരു തൊട്ടാവാടി ആയിരുന്ന ഞാന്‍. എന്തിനേറെ ലോകവിവരം പോലും ഇല്ലാ. ആ ഞാന്‍ ഭര്‍ത്താവ് മരിച്ചു 3 മാസം കഴിഞ്ഞു. പഠിക്കാന്‍ ഇറങ്ങി. കമ്പ്യൂട്ടര്‍. അതുകഴിഞ്ഞു ഫാഷന്‍ ഡിസൈന്‍ കോഴ്സ് പഠിച്ചു. അതിനോടൊപ്പം ടു വീലര്‍ പഠിച്ചു. വണ്ടി എടുത്തു. ഒരു ഫാഷന്‍ ഡിസൈന്‍ സ്കൂള്‍ ടീച്ചര്‍ ആയി work ചെയുന്നു..6വര്‍ഷം ആയി ഭര്‍ത്താവ് മരിച്ചിട്ടു. തിരിഞ്ഞു നോക്കുബോള് എനിക്ക് തന്നെ അധ്!ഭുതം ആണു. അന്ന് എന്റെ ചേട്ടന് മരിച്ചപ്പോള്‍ മരിക്കാം എന്ന് ഉറപ്പിച്ചവള്‍ ആണു ഞാന്‍.
പക്ഷെ എന്റെ മക്കള്‍ക്ക് ഞാന്‍ മാത്രമേ ഉള്ളു എന്നാ തിരിച്ചറിവ് എന്നെ അതില്‍ നിന്നും പിന്തിരിപ്പിച്ച. അതിനെല്ലാം ഉപരി നമ്മുടെ ജീവന്റെ പാതിയെ നമ്മളില്‍ നിന്നും ദൈവം എടുക്കുബോള്‍ നമ്മള്‍ക്ക് ദൈവം ഒരു അസാധാരണമായി ഒരു ശക്തി നല്‍കും.
അത് എന്നെപോലെ ഉള്ള സഹോദരങ്ങളെ നിങ്ങള്‍ക്ക് അറിയാമായിരുക്കുമല്ലോ. ദൈവത്തിന്റെ കരങ്ങള്‍ നമ്മുടെ കൂടെ ഉണ്ട്.. എത്ര പ്രതിസന്ധി വന്നാലും ഒരു ഫ്നിക്സ് പക്ഷിയെ പോലെ ഉയിര്ത്തെഴുന്നേല്ക്കാന് ഉള്ള കഴിവ. അത് നമ്മളെ പോലെ ഉള്ളവര്‍ക്ക് തന്ന കഴിവ് ആണു. ഉള്ളു നീരുബോഴും അകമേ കരഞ്ഞു പുറത്തു ചിരിച്ചു കൊണ്ട് നില്ക്കാന് ഉള്ള കഴിവ്. അതിലുപരി കണ്ണ് ഒന്ന് നിറഞ്ഞാല്‍ അത് തുടക്കാന്‍ ഇടവും വലവും രണ്ടു രാജകുമാരന്മാര്. അത് മതി. ആ സന്തോഷം മതി. മനസ്സ് തളരുബോഴും മക്കളുടെ മുഖം ഒന്ന് നോക്കിയാല്‍ മതി. അവര്‍ക്കു നമ്മളെ ഉള്ളു എന്ന് ചിന്തിച്ചാല്‍ മതി സഹോദരങ്ങളെ. നമ്മുക്ക് മുന്നോട്ടു പോകാന്‍. അഭിമാനത്തോടെ ഞാന്‍ പറയും. I am a singleparent.