പിണറായി: ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ പുഴയില്‍ വീണ സുഹൃത്തിനെ രക്ഷിക്കാന്‍ എടുത്തു ചാടിയ ആള് മരിച്ചു. കോഴിക്കോട് മാവൂര്‍ റോഡ് പൂവാട്ടുപറമ്പ് കല്ലേരിയിലെ കൃഷ്ണദാസ് (53) ആണ് രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ചത്.
അതേസമയം, സുഹൃത്ത് ഫൈസല്‍ (37) തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഫൈസല്‍ നിലവില്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. പെരളശ്ശേരി ക്ഷേത്ര ദര്‍ശനത്തിനു വന്ന കോഴിക്കോട്ടെ കുടുംബത്തോടൊപ്പം എത്തിയവരായിരുന്നു ഫൈസലും കൃഷ്ണദാസും.
തിരിച്ചു പോവുന്നതിനിടയില്‍ പുഴയോര പാര്‍ക്കില്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തി. പാര്‍ക്കിനു സമീപമുള്ള മരപ്പലകകൊണ്ടുള്ള തടയണയുടെ മുകളില്‍ കയറി ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ ഫൈസല്‍ പുഴയില്‍ വീഴുകയായിരുന്നു. ഉടന്‍ രക്ഷിക്കാനായി കൃഷ്ണദാസ് എടുത്തുചാടി. ഇതിനിടെ ചുഴിയില്‍പ്പെടുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.