കണ്ണൂര്‍: ലോക എയ്ഡ്സ് ദിനത്തില്‍ രക്തദാനം നല്കി മാതൃകയായി കണ്ണൂരിലെ 31 യുവസ്ഥാനാര്‍ത്ഥികള്‍. എല്‍ഡിഎഫിന് വേണ്ടി മത്സര രംഗത്തിറങ്ങുന്ന 31 യുവാക്കളാണ് ജില്ലയിലെ വിവിധ ആശുപത്രികളില്‍ കൂട്ടത്തോടെ എത്തി രക്തദാനം ചെയ്ത് മാതൃകയായത്. തെരഞ്ഞെടുപ്പ് പ്രചരണ വേളയിലും ഉള്ള തിരക്കുകള്‍ എല്ലാം മാറ്റിവെച്ചാണ് ഇവര്‍ രക്തദാനം ചെയ്യാന്‍ ഓടിയെത്തിയത്.
രക്തദാനം നടത്തിയവര്‍;
സിപി ഷിജു (ജില്ലാ പഞ്ചായത്ത് കുഞ്ഞിമംഗലം ഡിവിഷന്), ഋഷികേശ് ബാബു (നടുവില്‍), സി ഷഫീര്‍ (ചപ്പാരപ്പടവ്), കെ.പി.അഭിഷേക് (പെരിങ്ങോംവയക്കര), എ പ്രാര്‍ഥന (കുഞ്ഞിമംഗലം), സൗമ്യ ഗിരീഷ് (ചെറുപുഴ), എവി നിത്യ (ചെറുതാഴം), ഇ സന്ദീപ് (കുഞ്ഞിമംഗലം). പിപി ഷാജിര്‍ (കല്യാശ്ശേരി ബ്ലോക്ക് കല്യാശ്ശേരി ഡിവിഷന്), മുഹമ്മദ് അഫ്സല് (ജില്ലാ പഞ്ചായത്ത് കതിരൂര്‍ ഡിവിഷന്), കെവി അജേഷ് (ചെറുകുന്ന്), കെ സിജു (കല്യാശ്ശേരി), ധനേഷ് മോഹന്‍ (കോര്പറേഷന് എളയാവൂര് സൗത്ത് ഡിവിഷന്), പി പ്രവീണ്‍ (അഴീക്കോട്), സിവി ദിവ്യ (മാട്ടൂല്‍), ടിപി ഷഫാര്‍ (പാപ്പിനിശ്ശേരി), ശരത് (നാറാത്ത്), പി ജിതിന് (കൂടാളി), ഷിജിന് (ശ്രീകണ്ഠപുരം), റോബര്‍ട്ട് ജോര്‍ജ് (ഇരിക്കൂര്‍ ബ്ലോക്ക് മലപ്പട്ടം ഡിവിഷന്), കെ രാജേഷ് (നാറാത്ത്, വികെ ഷമീര്‍ (വളപട്ടണം) ഫില്‍ഷാദ്, ഫമിഷ (തലശ്ശേരി നഗരസഭ), ബൈജു നങ്ങാരത്ത് (തലശ്ശേരി ബ്ലോക്ക്), മുബാഷ് (ധര്‍മടം), നോബിന്, സരുണ്‍ (ഉളിക്കല്‍), ടിറിനീഷ് (മൊകേരി), ഉവൈദ്, അനുരാഗ് (പാട്യം)