കൊല്ലം: നീണ്ടകരയില്‍ 50 ലധികം ബോട്ടുകള്‍ കടലില്‍ അകപ്പെട്ടു. ഇന്നലെ കടലിലേക്ക് പോയ ബോട്ടുകളാണ് കാണാതായിരിക്കുന്നത്. ഇവരുമായി ടെലിഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, ബോട്ടുകള്‍ തീരത്തെത്തിക്കാനുള്ള ശ്രമം നടത്തി കൊണ്ടിരിക്കുകയാണ്.
കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെയാണ് തിരികെയെത്തിക്കാനുള്ള ശ്രമം നടത്തുന്നത്. നിലവില്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം തമിഴ്നാട്ടില്‍ നിന്നുള്ള ബോട്ടുകള്‍ നീണ്ടകര തീരത്ത് അടുപ്പിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ബുറേവി ചുഴലിക്കാറ്റ് കേരളത്തിലും പ്രവേശിക്കുമെന്ന് പ്രത്യേകം മുന്നറിയിപ്പുണ്ട്.
ബുറേവി ചുഴലിക്കാറ്റ് തിരുവനന്തപുരം ജില്ലയിലൂടെ കടന്നുപോകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തില്‍ അതീവ ജാഗ്രതയാണ് സര്‍ക്കാര്‍ നല്‍കുന്നത്.