കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ വ്യത്യസ്ത പ്രചരണവുമായി തളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. മുഖമല്ല, കൊവിഡ് മഹാമാരി പിടിമുറുക്കുമ്പോള്‍ മാസ്ക് ആണ് മുഖ്യം എന്ന് കാണിച്ചാണ് പ്രചരണം കൊഴുപ്പിക്കുന്നത്. മുഖം മറച്ച് മാസ്ക് ധരിച്ച്, പോസ്റ്റര്‍ അടിച്ച് പ്രചാരണം നടത്തിവരികയാണ് ഇപ്പോള്‍.
തളിപ്പറമ്പ് ബ്ലോക്ക് നടുവില്‍ ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജോഷി കണ്ടത്തിലാണ് വ്യത്യസ്തത കൊണ്ട് വാര്‍ത്തയില്‍ ഇടംപിടിക്കുന്നത്.’കോവിഡിനെ ചെറുക്കാന്‍ മാസ്ക്, ജനാധിപത്യം സംരക്ഷിക്കാന്‍ യുഡിഎഫിന് വോട്ട്’ എന്നതാണു പോസ്റ്റര്‍ വാചകം. തെരഞ്ഞെടുപ്പുകാലത്തു കോവിഡ് ജാഗ്രത കുറഞ്ഞുപോകുന്നുണ്ടോയെന്ന സംശയം വന്നതോടെയാണു മാസ്ക് ധരിച്ച ചിത്രം വച്ചു പോസ്റ്റര്‍ അടിച്ചതെന്നു ജോഷി കണ്ടത്തില്‍ പറയുന്നു.
വോട്ടര്‍മാര്‍ മുഖം തിരിച്ചറിയാതെ പോകില്ലേ എന്നു ചോദിച്ചാല്‍, കൊവിഡ് കാലത്ത് മാസ്ക് ധരിക്കാന്‍ ആഹ്വാനം ചെയ്യേണ്ടതു പൊതുപ്രവര്‍ത്തകന്റെ ഉത്തരവാദിത്വമാണെന്നാണു ജോഷി കണ്ടത്തിലിന്റെ മറുപടി. തിരിച്ചറിയുന്ന ചിത്രങ്ങളടങ്ങിയ പോസ്റ്ററുകളും ഒപ്പം ഉപയോഗിക്കുന്നുണ്ട്.