വെഞ്ഞാറമൂട്: പട്ടികവര്‍ഗ സംവരണ ഡിവിഷനായ വാമനപുരം ബ്ലോക്ക് ഡിവിഷനില്‍ ഇത്തവണ മത്സരം ഒരേ ക്ഷേത്രത്തിലെ ഭാരവാഹികള്‍ തമ്മിലാണ്. യുഡിഎഫ്, എല്‍ഡിഎഫ്, ബിജെപി സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നത് തെക്കന്‍ കേരളത്തിലെ പ്രശസ്ത ക്ഷേത്രമായ വേങ്കമല ഭഗവതി ക്ഷേത്രത്തിലെ പ്രധാനികള്‍.
യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി ക്ഷേത്രം സെക്രട്ടറി ആദര്‍ശ് വേങ്കമലയാണ്. ശാന്തിമാരായ വേങ്കമല ശ്രീലാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും രാജേഷ് വേങ്കമല ബിജെപി സ്ഥാനാര്‍ത്ഥിയുമാണ്. മൂവരും സുഹൃത്തുക്കളുമാണ്. ഇവരില്‍ ആര് തന്നെ തെരഞ്ഞെടുപ്പില്‍ ജയിച്ചാലും ഇത്തവണ വാമനപുരത്തിനുള്ള ജനപ്രതിനിധി വേങ്കമല ക്ഷേത്രത്തില്‍ നിന്നായിരിക്കും.
രാഷ്ട്രീയത്തില്‍ ശക്തമായ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാത്ത മൂവരെയും വിവിധ രാഷ്ട്രീയ കക്ഷികള്‍ സമീപിച്ചപ്പോള്‍ അവരവര്‍ക്ക് ഇഷ്ടമുള്ള മുന്നണികളുടെ സ്ഥാനാര്‍ത്ഥിയാകുകയായിരുന്നു. മൂന്ന് പേരും ദിവസവും രാവിലെ ക്ഷേത്ര കാര്യങ്ങളും ചടങ്ങുകളും പൂര്‍ത്തിയാക്കിയിട്ടാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുന്നത്. ഞായറാഴ്ച ക്ഷേത്രത്തിനു പുറത്തു പോകില്ല. തെരഞ്ഞെടുപ്പില്‍ ആര് ജയിച്ചാലും
ക്ഷേത്രത്തിലെയും കുടുംബത്തിലെയും അംഗം തന്നെയാണ് വിജയിക്കുന്നതെന്നാണ് ഇവരുടെ കാഴ്ചപ്പാട്.
വാമനപുരം ബ്ലോക്ക് ഡിവിഷനില്‍ ഇത്തവണ മത്സരം ഒരേ ക്ഷേത്രത്തിലെ ഭാരവാഹികള്‍ തമ്മില്‍; മൂവരും ആത്മസുഹൃത്തുക്കള്‍, വാമനപുരത്തിനുള്ള ജനപ്രതിനിധി ഇത്തവണ വേങ്കമല ക്ഷേത്രത്തില്‍ നിന്ന്