പുന്നയൂര്‍: നിയന്ത്രണം വിട്ട കാര്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലേക്ക് പാഞ്ഞുകയറി. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഡിവൈഎഫ്ഐ മേഖല സെക്രട്ടറി എടക്കര പൂതക്കാട്ടില്‍ ഷാജഹാന് (31) നാണ് പരിക്കേറ്റത്. മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ ഉച്ചയ്ക്ക് 2.15 ന് കുഴിങ്ങര ഭാഗത്ത് നിന്നു വന്ന കാര്‍ എടക്കര യുവധാര ക്ലബിനു സമീപത്തെ ഓഫീസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ക്ലബ്ബിന്റെ മുന്നില ചെറിയ മതിലുകള്‍ ഇടിച്ചു തകര്‍ത്ത കാര്‍, സമീപത്തെ പഴയ ഹോട്ടലിന്റെ അടുപ്പു തറയില്‍ ഇടിച്ചാണ് നിന്നത്.
അതേസമയം, കാറിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുളളവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് വഴിവെച്ചതാണെന്നാണ് വിവരം. ഉച്ച സമയമായിരുന്നതിനാല്‍ ഓഫീസില്‍ മറ്റാരും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.