പെരിങ്ങോം: കൊവിഡ് പോസിറ്റീവായ അതിഥിത്തൊഴിലാളികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ എത്തിയ ആരോഗ്യ പ്രവര്‍ത്തകരെ സദാചാര ഗുണ്ടകള്‍ തടഞ്ഞു. എരമം കുറ്റൂര്‍ പഞ്ചായത്തില്‍ കായപ്പൊയിലില്‍ വൈകിട്ട് അഞ്ചോടെയാണ് സദാചാര ആക്രമണം നടന്നത്.
സുവിശേഷപുരത്തു നിന്ന് കായപ്പൊയിലേക്ക് വഴി ചോദിച്ച വാഹനത്തില്‍ ആരോഗ്യപ്രവര്‍ത്തകയെ കണ്ടതിനെ തുടര്‍ന്നു സാമൂഹ്യവിരുദ്ധര്‍ വാഹനം തടഞ്ഞു. നാട്ടുകാര്‍ ഇടപെട്ട് 108 ആംബുലന്‍സ് തിരിച്ചുവിട്ടെങ്കിലും മറ്റൊരു വാഹനത്തില്‍ പിന്തുടര്ന്ന് കുറ്റൂര്‍ കുവപ്പയില് വാഹനം കുറുകെയിട്ട് വീണ്ടും തടയുകയായിരുന്നു.
പെരിങ്ങോം പോലീസില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് എസ്ഐ മുരളിയും സംഘവുമെത്തി ആരോഗ്യപ്രവര്‍ത്തകരെ മോചിപ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പാണപ്പുഴ സ്വദേശി രാഹുല്‍ (23) കണ്ണാടിപ്പൊയില്‍ സ്വദേശി വിജേഷ് (30), പറവൂര്‍ സ്വദേശി ജിതേഷ് (27), കാനായി സ്വദേശി സ്വരാജ് (25), മണിയറ സ്വദേശി രഞ്ജിത്ത് (26) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.