പത്തനാപുരം: വന്ധ്യംകരണം നടത്തി, തുടര്‍ ചികിത്സയ്ക്കായി കൂട്ടിലടച്ചിട്ടിരുന്ന തെരുവു നായ്ക്കളെ തുറന്ന് വിട്ട് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. കടയ്ക്കാമണില്‍ തയാറാക്കിയ വന്ധ്യംകരണ സെന്ററില്‍ അടച്ചിട്ടിരുന്ന 11 നായ്ക്കളെയാണ് ഇവര്‍ തുറന്നു വിട്ടത്. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം.
രാവിലെ ഡോക്ടര്‍മാര്‍ എത്തിയപ്പോഴാണ് നായ്ക്കളെ തുറന്ന് വിട്ടകാര്യം അറിയുന്നത്. വന്ധ്യംകരണം നടത്തി മുറിവു കരിയാത്തതിനാല്‍ ഇവ ചാകാനാണു സാധ്യതയെന്നു ഡോക്ടര്‍മാര്‍ പറയുന്നു.
തെരുവു നായ്ക്കളുടെ ശല്യം വര്‍ധിച്ചതോടെ സര്‍ക്കാരാണ് വന്ധ്യംകരണ പദ്ധതി നടപ്പാക്കിയത്. സംഭവത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സെന്ററിന്റെ ചുമതലയുള്ള ഡോ.അലോഷ്യസ് പോലീസില്‍ പരാതി നല്കി. അന്വേഷണം നടത്തി വരികയാണ്.