പത്തനംതിട്ട: ഇന്ത്യയില്‍ മനുഷ്യന് അവകാശങ്ങളൊന്നുമില്ല; ഉള്ളത് പശുവിനു മാത്രമാണെന്ന് തുറന്നടിച്ച് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറക്കല്‍ രംഗത്ത്. പശുവിനെ കൊന്നാല്‍ ഉടനെ ചിലരുടെ മതവികാരം വൃണപ്പെടുമെന്നും ശ്രീലക്ഷ്മി അറക്കല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്ന് ഇന്ത്യ എന്ന രാജ്യത്ത് മനുഷ്യന് ഒരു അവകാശങ്ങളും ഇല്ലാത്ത സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇവിടെ അവകാശങ്ങള്‍ ഉളളത് പശുവിനും മതത്തിനും മാത്രമാണ് ! പശുവിനെ കൊന്നാല്‍ കോടതി ഇടപെടും , മതവികാരം വൃണപ്പെടും- ശ്രീലക്ഷ്മി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
ഇന്ത്യ എന്ന രാജ്യത്ത് മനുഷ്യന് ഒരു അവകാശങ്ങളും ഇല്ലാത്ത സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.
ഇവിടെ അവകാശങ്ങള്‍ ഉളളത് പശുവിനും മതത്തിനും മാത്രമാണ് !
പശുവിനെ കൊന്നാല്‍ കോടതി ഇടപെടും , മതവികാരം വൃണപ്പെടും.
പച്ചമനുഷ്യരെ ഭരണകൂടം തല്ലിചതച്ചാല്‍, കൊന്നുകളഞ്ഞാല്‍ ഒരാളും ഇടപെടില്ല.
ഒരാള്‍ക്കും ഒന്നും വൃണപ്പെടില്ല .
യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത , സാങ്കല്പികമായ , നുണയായ മതങ്ങളേയും ദൈവങ്ങളേയും സംരക്ഷിക്കാനായി കുറേ നിയമങ്ങള്‍.
കഷ്ടപ്പെടുന്ന , നീതിനിഷേധിക്കപ്പെടുന്ന മനുഷ്യന് തുണയാവാന്‍ ഒരു സിസ്റ്റവും ഇവിടെ ഇന്നില്ല. Yes! I think iam living in a parallel world
A world where no one is thinking based on reasons n evidence
A wolrd ruled by Religion mixed with politics n corporates