പഴയങ്ങാടി: തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിലാണ് ഇന്ന് കേരളം. കൊവിഡ് പശ്ചാത്തലത്തിലും പ്രചരണ തിരക്കും ഏറുകയാണ്. വീടുകള്‍ തോറും കയറിയിറങ്ങി വോട്ട് ഉറപ്പിക്കുകയാണ് സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും. ഈ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തിറങ്ങുന്നവരില്‍ ബന്ധങ്ങള്‍ പലതും നാം കണ്ടു. അച്ഛനും മകളും, അമ്മയും മകനും, ചേട്ടനും അനിയും.. തുടങ്ങി നിരവധി ബന്ധങ്ങള്‍.
അത്തരത്തിലൊരു ബന്ധം ഇവിടെ പഴയങ്ങാടിയിലും ഉണ്ട്. അങ്കത്തട്ടില്‍ ഇറങ്ങുന്നത് സഹോദരിമരാണ്. മാടായി പഞ്ചായത്തിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളായാണ് ഇവര്‍ പോരാട്ടത്തിന് ഇറങ്ങുന്നത്. പുതിയങ്ങാടി ഒടിയില്‍ കുടുംബത്തിലെ ഒടിയില്‍ റഷീദ 12-ാം വാര്‍ഡില്‍നിന്നും ഒടിയില്‍ ആയിഷാബി 18-ാം വാര്‍ഡില്‍ നിന്നുമാണ് ജനവിധി തേടുന്നത്.
ഒടിയില്‍ റഷീദ കഴിഞ്ഞ തവണ 16-ാം വാര്‍ഡില്‍നിന്ന് ജയിച്ച് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷയായിരുന്നു. റഷീദ വനിത ലീഗിന്റെ കല്യാശ്ശേരി മണ്ഡലം സെക്രട്ടറിയും ആയിഷാബി വനിതാ ലീഗ് അംഗവുമാണ്. ഇരുവരും ജനവിധി തേടുന്നത് ലീഗിന്റെ സിറ്റിങ് സീറ്റിലാണ്.