പെരിന്തല്‍മണ്ണ: കൊവിഡ് രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇനി രോഗം പകരുമെന്ന പേടി വേണ്ട, സഹായിക്കാന്‍ റോബോട്ട് എത്തി. പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയിലെ കൊവിഡ് ചികിത്സാകേന്ദ്രത്തിലാണ് എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ സ്റ്റാര്‍ട്ടപ് സംരംഭമായ ഹംബോട്ട് ടെക് നിര്‍മിച്ച റോബോട്ടിന്റെ സേവനം ലഭ്യമാകുന്നത്.
മനുഷ്യ സ്പര്‍ശനമില്ലാതെ ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്കാണ് റോബോട്ടിന്റെ ഗുണം ലഭിക്കുക. മൊബൈല്‍ ഫോണും ലാപ്ടോപ്പും ഉപയോഗിച്ച് റോബോട്ടിനെ നിയന്ത്രിക്കാം. പെരിന്തല്‍മണ്ണ എംഇഎസ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളാണ് ഈ ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.
രോഗികള്‍ക്ക് ഭക്ഷണവും മരുന്നുകളും എത്തിക്കാനാണ് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഫണ്ടിങ് ഉപയോഗിച്ച് ഈ സംവിധാനമൊരുക്കിയത്. എന്‍ജിനീയറിങ് കോളജിലെ അസി. പ്രഫ. എന്‍ രാജീവ്, എന്‍എസ്എസ് കോഓഡിനേറ്റര്‍ ഫൈസല്‍ എന്നിവരുടെ നേതൃത്വത്തില്‍ കോളജിലെ ഹംബോ ടെക് വിഭാഗമാണ് നിര്‍മാണത്തിന് പിന്നില്‍. അരലക്ഷം രൂപ ഇതിനായി ചെലവിട്ടു. മുഹമ്മദ് മന്‍സൂര്‍, മുഹമ്മദ് ഷക്കീര്‍, മുഹമ്മദ് ഉവൈസ്, അംജിദ് മരത്തുംപള്ളി, അമീര്‍ സുഹൈല്‍, മുനവ്വിറലി, മുഹമ്മദ് നിയാസ്, ഹസ്സന് റിസ്വാന് എന്നിവരാണ് ശില്പികള്.
വാര്‍ഡില്‍ കോവിഡ് രോഗികള്‍ക്കിടയിലേക്ക് ഓട്ടോമാറ്റിക്കായി മരുന്നും ഭക്ഷണവും അടങ്ങുന്ന ട്രേ എത്തും. മുക്കാല്‍ മീറ്റര്‍ ഉയരവും വീതിയും ഒരു മീറ്റര്‍ നീളവും വരുന്ന പെട്ടിയുടെ ആകൃതയിലാണിത്. ഒരേസമയം 800 മീറ്റര്‍ മുതല്‍ ഒരു കി.മീ വരെ സഞ്ചരിക്കാന്‍ ശേഷിയുണ്ട്. പ്രത്യേക ക്യാമറകളും സൗണ്ട് സംവിധാനവുമുള്ളതിനാല്‍ രോഗികള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും നല്‍കാം.
ചൊവ്വാഴ്ച രാവിലെ പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ആശുപത്രി സൂപ്രണ്ട് ഡോ. അമാനുല്ല, ആര്‍എംഒ ഡോ. അബ്ദുല്‍ റസാഖ് എന്നിവരുടെ സാന്നിധ്യത്തില്‍ റോബോട്ടിന്റെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു.