കൊവിഡ് വ്യാപനം മനുഷ്യജീവിതത്തെ ആകെമൊത്തം മാറ്റിമറിച്ചിടുണ്ട്. വലിയ ആഷോഷങ്ങള്‍ ഇല്ല, കൂടിച്ചേരലുകള്‍ വിരളം, പൊതുസ്ഥലങ്ങളിലെ തിരക്ക് കുറഞ്ഞു എന്തിന് അധികം പറയുന്നു ആരാധനാലയങ്ങളില്‍ പോലും പോകാന്‍ പേടിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. എന്നാല്‍ കൊറോണ പേടി കാരണം ക്ഷേത്രങ്ങളില്‍ പോയി വഴിപാടുകള്‍ നടത്താന്‍ സാധിക്കാത്ത വിശ്വാസികള്‍ വിഷമിക്കേണ്ട ഇനി ഓണ്‍ലൈന്‍ വഴി വഴിപാട് നടത്താം.
ഇതിനായി ഒരു ആപ്ലിക്കേഷന്‍ തന്നെ രൂപപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്ര വിശ്വാസികള്‍ക്ക് സാങ്കേതിക സഹായത്തോടെ വഴിപാടുകള്‍ നടത്താനുള്ള സൗകര്യമാണ് ബുക്ക് സേവ എന്ന ആപ്പിലുള്ളത്. ഓണ്‍ലൈനായി വഴിപാടുകള്‍ നടത്താനും കാണിക്കയും ദക്ഷിണയും നല്‍കാനും ആവശ്യമായ തുക നെറ്റ് ബാങ്കിംഗ്, ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളിലൂടേയും ജിപേ, പേയ് ടിഎം, ഫോണ്‍ പേ, ബിഎച്ച്ഐഎം യുപിഐ വഴി ക്ഷേത്രത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറാനും സഹായിക്കുന്ന തരത്തിലാണ് ആപ്പ്. ക്ഷേത്രത്തിന്റെ ഐതിഹ്യം, വിര്‍ച്വല്‍ ക്യു, പലവിധ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് ലൈവ് ദര്ശന് തുടങ്ങിയവയും ആപ്പിലൂടെ ലഭ്യമാകും.
ഇംഗ്ലീഷ്- മലയാളം- സംസ്കൃതം സംയോജിത കലണ്ടര്‍ അടിസ്ഥാനമാക്കിയുള്ള വഴിപാട് ബുക്കിംഗ്, ബില്ലിംഗ്, അക്കൗണ്ട്സ്, അസെറ്റ്സ്, കലവറ, കല്ല്യാണമണ്ഡപം ബുക്കിംഗ്, സ്റ്റാഫ്സ് അറ്റെന്‍ഡെന്‍സ്, മൊബൈല്‍ ബില്ലിംഗ്, മെമ്പേഴ്സ് ഡാറ്റാ ബാങ്ക് മുതലായ ഒന്‍പത് മൊഡ്യൂളുകളും എസ്എംഎസ് നോട്ടിഫിക്കേഷനും മലയാളം/ ഇംഗ്ലീഷ് പ്രിന്റിംഗും ഉള്‍പ്പെടുന്ന സമ്പൂര്‍ണ ക്ഷേത്ര ഭരണ നിര്‍വഹണ സോഫ്റ്റ്വെയറാണ് സോപാനം.
അതേസമയം, കോവിഡ് കാലമായതിനാല്‍ മണ്ഡലകാല വ്രതാനുഷ്ഠാനം വീടുകളില്‍ നടത്തണമെന്ന് കരയോഗങ്ങള്ക്കയച്ച കത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു കോവിഡ് കാലമായതിനാല്‍ വ്രാതാനുഷ്ഠാനത്തോടൊപ്പം ആചാരങ്ങള്‍ പാലിച്ച് ക്ഷേത്രദര്‍ശനം നടത്താന്‍ സാഹചര്യമില്ലെന്നും വീടുകള്‍ ശുദ്ധവൃത്തിയോടെ സൂക്ഷിച്ച് പ്രാര്ഥനാനിരതരാകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.