പഴയ സാധനങ്ങള്‍ എന്തുമാകട്ടെ അതൊക്കെ നിധിപോലെയാണ് കോഴിക്കോടുകാരി നര്‍ഗീസ് ബീഗത്തിന്. സാമൂഹിക പ്രവര്‍ത്തനത്തിന്റെ ഭാഗമായി നര്‍ഗീസ് പല സ്ഥലങ്ങളില്‍ നിന്നും പഴയ സാധനങ്ങള്‍ വാങ്ങി അത് ആവശ്യമുള്ളവര്‍ക്ക് നല്കുന്നു. നിരവധി പേരാണ് നര്ഗിസില് നിന്നും ഈ സേവനം പ്രയോജനപ്പെടുത്തുന്നത്. കോഴിക്കോട്ട് നഴ്സായി ജോലി ചെയ്യുകയാണ് നര്‍ഗീസ്.
കോഴിക്കോട് ഫറോക്കിലുള്ള വീട്ടമ്മയുടെ പക്കല്‍ നിന്നും വസ്ത്രങ്ങളും കട്ടിലും ക്ലോസറ്റും രണ്ട് വാഷ്ബേസിനും മൂന്ന് പഴയ വാതിലുകളുമാണ് നര്‍ഗിസിന് ലഭിച്ചത്. ഒരു വര്‍ഷമായി ഉപയോഗിക്കാതിരുന്നതിനാല്‍ മാറാല പിടിച്ചിരുന്ന ആ സാധനങ്ങള്‍ പോളിഷ് ചെയ്ത് മിനുക്കി അത് ആവശ്യമുള്ള പാവങ്ങള്‍ക്ക് നര്‍ഗീസ് എത്തിക്കും. ഇത്രയും സാധനങ്ങള്‍ കിട്ടിയതിന്റെ സന്തോഷത്തിലാണ് നര്‍ഗിസ്. പല കുടുംബങ്ങള്‍ക്കാണ് നര്‍ഗിസ് ഇത് നല്‍കുക. എല്ലാത്തിനുമുള്ള ആവശ്യക്കാര്‍ നര്ഗിസിനുണ്ട്.
പല വലിയ വീടുകളിലും സ്റ്റോര്‍ മുറികളില്‍ ആര്‍ക്കുമില്ലാതെ നശിച്ചുപോകുന്ന ഫര്‍ണീച്ചറുകളും ഇലക്ട്രോണിക് സാധനങ്ങളും ആവശ്യക്കാരില്‍ ഇനിയുമിനിയും എത്തട്ടെ…ഇനിയുമിനിയും നിറം മങ്ങി ഇരുണ്ട കസേരകള്‍ സിംഹാസനങ്ങള്‍ ആകട്ടെയെന്നാണ് നര്‍ഗീസ് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.