കോട്ടയം : ബൈക്കിൽ യാത്ര ചെയ്യവേ താഴ്ന്ന് പോയ മാസ്ക് ഉയർത്തി കെട്ടാൻ ശ്രമിക്കവെ സാരി ബൈക്കിന്റെ ചക്രത്തിൽ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പൊങ്ങന്താനം കുന്നേൽ കെ എം അയ്യപ്പന്റെ ഭാര്യ വത്സമ്മയാണ് മരിച്ചത്. 60 വയസായിരുന്നു.
കോട്ടയം വാകത്താനത്ത് വെച്ചാണ് അപകടം ഉണ്ടായത്. സർക്കാർ ആശുപത്രിയിൽ പോയ ശേഷ മകന്റെ ഒപ്പം ബൈക്കിൽ മടങ്ങവെയാണ് സംഭവം ഉണ്ടായത്. മാസ്ക് ഉയർത്തി കെട്ടാൻ ശ്രമിക്കുന്നതിന് ഇടെ സാരി ബൈക്കിന്റെ ചക്രത്തിൽ കുടുങ്ങുകയായിരുന്നു.
തെറിച്ചു വീണ വത്സമ്മയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി എട്ട് മണിയോടെ മരിച്ചു. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും. മക്കൾ: അജേഷ്, അജിത, അനിൽ. മരുമക്കൾ: പ്രസീത, രാജേഷ്, ശരണ്യ.