താനൂർ: അന്നത്തിന് വകയില്ലാത്ത അധ്യാപകർക്കുവേണ്ടി ഡിവൈഎഫ്ഐ പ്രവർത്തകർ പിച്ച തെണ്ടൽ സമരം സംഘടിപ്പിച്ചു. താനൂർ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ പുത്തൻതെരുവിലായിരുന്നു സമരം.
കോവിഡ് 19 രോഗ പശ്ചാത്തലത്തിൽ കേരളത്തിലെ സർക്കാർ ജീവനക്കാരിൽനിന്നും ആറ് ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന ഉത്തരവ് കത്തിച്ച കോൺഗ്രസ് അധ്യാപക സംഘടന കെപിഎസ്ടിഎയുടെ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു സമരം.
ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കെ വി എ കാദർ, പ്രസിഡന്റ് മനു വിശ്വനാഥ്, യു നൗഷീർ, ഹനീഫ കളത്തിൽ, വി വിശാഖ്, വി പി അഭിജിത്ത് എന്നിവർ നേതൃത്വം നൽകി.