മലപ്പുറം: സൗദിയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം തിരൂരങ്ങാടി, ചെമ്മാട് സ്വദേശി നടമ്മല്‍ പുതിയകത്ത് സഫ്വാന് (37) ആണ് ശനിയാഴ്ച രാത്രിയോടെ മരിച്ചത്. റിയാദില്‍ ടാക്സി ഡ്രൈവറായിരുന്നു. 10 ദിവസം മുമ്ബ് പനി ബാധിച്ചതിനെ തുടര്‍ന്ന് റിയാദിലെ ആശുപത്രിയില്‍ അഞ്ച് ദിവസമായി ചികിത്സയിലായിരുന്നു.
സഫ്വാന് ഹൃദയ സംബന്ധമായ മറ്റ് രോഗങ്ങള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. മരണ ശേഷമാണ് കോവിഡ് സ്ഥിരീകരിച്ച വിവരം നാട്ടിലെ ബന്ധുക്കള്‍ അറിഞ്ഞത്. സന്ദര്‍ശക വിസയില്‍ മാര്‍ച്ച് എട്ടിന് റിയാദിലെത്തിയ ഭാര്യ ഖമറുന്നിസ ഒപ്പമുണ്ടായിരുന്നു. ഇവരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്.
പരേതരായ കെ.എന്‍.പി മുഹമ്മദ്, ഫാത്തിമ ദമ്ബതികളുടെ മകനാണ്. സഹോദരങ്ങള്‍: അസീസ്, ശംസുദ്ദീന്‍, അബ്ദുല്‍ സലാം, ഇല്യാസ്, മുസ്തഫ, റിസ്വാന് (ദുബൈ), ലുഖ്മാന് (ഖുന്‍ഫുദ), സൈഫുനിസ, ഹാജറ, ഷംസാദ്, ഖദീജ, ആതിഖ.
ശനിയാഴ്ച രാത്രിയിലെ കണക്ക് പ്രകാരം സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് 29 പേര് മരിച്ചു. രോഗമുക്തരുടെ എണ്ണം 420 ആയി. 140 പേര്‍ക്ക് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2179 ആയി ഉയര്‍ന്നു.