കൊച്ചി: കോവിഡ് പ്രതിരോധത്തിൽ കേരള സർക്കാർ പുതിയ മാതൃക സൃഷ്ടിക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യൻ. അമേരിക്ക പോലും അന്തം വിട്ടു നിൽക്കുമ്പോഴാണ് സഫലമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുവാൻ കേരള സർക്കാരിന് കഴിയുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഈ കാര്യത്തിൽ നമ്മുടെയെല്ലാം പ്രശംസ അർഹിക്കുന്നുവെന്നും കോവിഡ് 19 ബാധിച്ചു 93ഉം 80ഉം വയസ്സുള്ള വൃദ്ധദമ്പതികളെ ചികിത്സിച്ചു സുഖപ്പെടുത്തിയെന്നത് കേരളത്തിന് അഭിമാനമാണ്. കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടേയും നേഴ്സുമാരുടേയും മറ്റ് ജീവനക്കാരുടെയും സ്വന്തം ജീവനേപ്പോലും അവഗണിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾ എത്ര പ്രശംസിച്ചാലും മതിയാവുകയില്ല. ആത്മാർത്ഥമായ അഭിനന്ദനങ്ങൾ എന്നും അദ്ദേഹം കുറിപ്പിലൂടെ വ്യക്തമാക്കി.
പിജെ കുര്യന്റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം:
കോവിഡ് പ്രതിരോധം- അഭിനന്ദനം
കോവിഡ് 19 പ്രതിരോധ കാര്യത്തിൽ കേരള ഗവണ്മെന്റിനെയും, ആരോഗ്യവകുപ്പിന്റേയും, ഡോക്ടർമാരുടേയും നേഴ്സുമാരുടേയും, മറ്റ് ജീവനക്കാരുടെയും പ്രവർത്തനങ്ങൾ അങ്ങേയറ്റം അഭിനന്ദനം അർഹിക്കുന്നതാണ്. അമേരിക്ക പോലും അന്തം വിട്ടു നിൽക്കുമ്പോഴാണ് സഫലമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുവാൻ നമുക്ക് കഴിയുന്നത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഈ കാര്യത്തിൽ നമ്മുടെയെല്ലാം പ്രശംസ അർഹിക്കുന്നു.
കോവിഡ് 19 ബാധിച്ചു 93ഉം 80ഉം വയസ്സുള്ള വൃദ്ധദമ്പതികളെ ചികിത്സിച്ചു സുഖപ്പെടുത്തിയെന്നത് കേരളത്തിന് അഭിമാനമാണ്. കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടേയും നേഴ്സുമാരുടേയും മറ്റ് ജീവനക്കാരുടെയും സ്വന്തം ജീവനേപ്പോലും അവഗണിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾ എത്ര പ്രശംസിച്ചാലും മതിയാവുകയില്ല. ആത്മാർത്ഥമായ അഭിനന്ദനങ്ങൾ.