മലപ്പുറം: കോവിഡുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച യൂത്ത് ലീഗ് പ്രവര്ത്തകന് അറസ്റ്റില്‍. ചെറമംഗലം സ്വദേശി നെച്ചിക്കാട്ട് ജാഫറാണ് അറസ്റ്റിലായത്. മലപ്പുറം പരപ്പനങ്ങാടിയില്‍ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തിയത്.
നേരത്തെ, ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകാന്‍ നിലമ്ബൂരില്‍ നിന്ന് ട്രെയിനുണ്ടെന്ന് വ്യാജ പ്രചാരണം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റിലായിരുന്നു. യൂത്ത് കോണ്‍ഗ്രസ് എടവണ്ണ മുന്‍ മണ്ഡലം പ്രസിഡന്റ് ഷെരീഫ്, മണ്ഡലം സെക്രട്ടറി സാകീര്‍ തുവ്വക്കാട് എന്നിവരാണ് അറസ്റ്റിലായത്.
അതേ സമയം, തിരുവനന്തപുരം പോത്തന്‍കോട് കോവിഡ് ബാധിച്ച രോഗി മരിച്ചു. മാര്‍ച്ച് 13 നാണ് ഇദ്ദേഹത്തിന് രോഗലക്ഷണമുണ്ടായത്. പോത്തന്‍കോട് വാവരമ്പത്തുള്ള മുന്‍ എസ്ഐ അബ്ദുള്‍ അസീസാണ്(68) മരിച്ചത്.
23നാണ് അസീസിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്നലെ രോഗം സ്ഥിരീകരിക്കുകയായിരുന്നു. രോഗബാധ എങ്ങനെയുണ്ടായെന്ന കാര്യത്തില്‍ ഇപ്പോഴും കൃത്യമായ വിവരങ്ങള്‍ ലഭിക്കാത്തതിനാല്‍ തന്നെ മരണത്തില്‍ ആശങ്ക ഉയരുകയാണ്.
ഇദ്ദേഹം പങ്കെടുത്ത പ്രാര്‍ഥനയിലെ ആള് സാന്നിധ്യം പരിശോധനയിലാണ്. ആദ്യം ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ഹൃദയാഘാതവും പക്ഷാപാതവും വന്നിരുന്നു. ഇയാള്‍ വിദേശയാത്ര നടത്തുകയോ രോഗബാധിതരുമായി ബന്ധപ്പെടുകയോ ചെയ്തതായി വിവരമില്ല.