കൊല്ലം: യുദ്ധകാലാടിസ്ഥാനത്തിൽ സംസ്ഥാനത്ത് കൊവിഡ് 19 വൈറസിന്റെ വ്യാപനം തടയാനുള്ള പ്രവർത്തനങ്ങൾ നടത്തുകയാണ് സർക്കാർ. എന്നാൽ വീട്ടിലിരിക്കുക എന്ന സർക്കാർ നിർദ്ദേശം വകവെക്കാതെ ഇപ്പോഴും പുറത്തിറങ്ങി കറങ്ങുകയാണ് പലയാളുകളും. ഇവരെ പോലിസ് പലരീതിയിലും കൈകാര്യം ചെയ്യുന്നുമുണ്ട്.
ഇപ്പോഴിതാ കൊല്ലം ശൂരനാട് പൊലീസ് ഇങ്ങനെ പിടിച്ചെടുത്തിട്ടുള്ള ഇരുചക്ര വാഹനം പാർക്ക് ചെയ്യാൻ സ്ഥലം അന്വേഷിക്കികയാണ് ലോക് ഡൗണിന് ശേഷം മിനിട്ടുകൾ ഇടവിട്ടാണ് പൊലീസ് ബൈക്കുകൾ കസ്റ്റഡിയിലെടുക്കുന്നത്. 21 ദിവസം കഴിഞ്ഞിട്ട് വിട്ടുകൊടുത്താൽ മതിയെന്നാണ് ഇനി തീരുമാനം.
എത്ര പറഞ്ഞിട്ടും മനസിലാകാത്തപോലെ ആളുകൾ ബൈക്കുകളുമായി നിരത്തിലിറങ്ങുകയാണ്. അടിച്ചോടിച്ചിട്ടും ആവേശത്തോടെ പലരും വരാൻ തുടങ്ങിയപ്പോഴാണ് ബൈക്കുകൾ പിടിച്ചെടുക്കാൻ തീരുമാനിച്ചത്. ഇപ്പോൾ സ്റ്റേഷൻ പരിസരം ബൈക്കുകൾ കൊണ്ട് നിറഞ്ഞു. ഇനി പാർക്ക് ചെയ്യാൻ പുതിയ സ്ഥലം തേടുകയാണ് പൊലീസ്.