തിരുവനന്തപുരം: കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ നിരീക്ഷണത്തിൽ. തിരുവനന്തപുരത്ത് വീട്ടിലാണ് രാജ്മോഹൻ ഉണ്ണിത്താൻ ഐസൊലേഷനിൽ കഴിയുന്നത്.
ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് വന്ന വിമാനത്തിൽ കോവിഡ് 19 ബാധിച്ച ഒരാൾ യാത്ര ചെയ്ത പശ്ചാത്തലത്തിലാണ് രാജ്മോഹൻ ഉണ്ണിത്താൻ ഐസൊലേഷനിൽ കഴിയാൻ തീരുമാനിച്ചത്. കോവിഡ് വ്യാപനം തടയുന്നതിന് ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എംപിമാരോട് ഹൗസ് ക്വാറന്റൈനിൽ പോകാൻ നിർദേശം നേരത്തെ നിർദ്ദേശം നൽകിയിരുന്നു.
ഡൽഹിയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്തവർക്കാണ് നിർദേശം. ജില്ലാ മെഡിക്കൽ ഓഫീസർമാരാണ് നിർദേശം നൽകിയത്. ഇതോടെ സംസ്ഥാനത്തെ മിക്ക എംപിമാരും ക്വാറന്റൈനിൽ തുടരും.