മലപ്പുറം: കോട്ടയ്ക്കലില്‍ അസം സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി പേര് പീഡനത്തിനിരയാക്കി. അസം സ്വദേശികളായ സ്ത്രീയും പുരുഷനും മലപ്പുറത്ത് എത്തിച്ച 12 വയസ്സുകാരിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ ബന്ധുക്കളായ സ്ത്രീയെയും പുരുഷനെയും പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ അധികൃതര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
പിതാവ് മരണപ്പെട്ട കുട്ടിയെ നാലുമാസം മുമ്പാണ് ബന്ധുക്കളായ സ്ത്രീയും പുരുഷനും കോട്ടയ്ക്കലില്‍ എത്തിച്ചത്. എടരിക്കോട്ടെ വാടക ക്വാര്‍ട്ടേഴ്സിലായിരുന്നു ഇവരുടെ താമസം. ഇവിടെവെച്ചാണ് പെണ്‍കുട്ടിയെ നിരവധിപേര്‍ക്ക് കൈമാറിയത്. ആയിരം രൂപയ്ക്കാണ് കുട്ടിയെ ഇവര്‍ പലര്‍ക്കും കൈമാറിയത്.
രാത്രിയിലും പകലുമായി നിരവധിപ്പേര്‍ ക്യാര്ട്ടേഷ്സില് വന്ന പോകുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ ചൈല്‍ഡ് ലൈനിന് വിവരം നല്‍കുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് രണ്ടുദിവസം മുമ്പ് ക്വാര്‍ട്ടേഴ്സിലെത്തി പെണ്‍കുട്ടിയെ മോചിപ്പിക്കുകയായിരുന്നു.
അതെസമയം കുട്ടിക്ക് അസമീസ് ഭാഷ ഒഴികേ മറ്റ് ഭാഷകള്‍ അറിയാത്തത് കൊണ്ട് തെളിവെടുപ്പ് വൈകിയിരുന്നു. ഒരു പരിഭാഷകന്റെ സഹായത്തോടെ തിങ്കളാഴ്ചയാണ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. സംഭവത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.