പാലക്കാട്: പാലക്കാട് നെന്മാറ ചേരാമംഗലത്ത് അമ്മയെയും രണ്ട് മക്കളെയും വീട്ടില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ചേരാമംഗലം ആനക്കോട് വീട്ടില്‍ ഉഷ, മക്കളായ പതിനാലു വയസുകാരി അനുശ്രീ, പന്ത്രണ്ടു വയസുകാരന് അഭിജിത്ത് എന്നിവരെയാണ് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നമാണ് കൂട്ട ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് സൂചന.
തിങ്കളാഴ്ച ഉച്ചക്കാണ് സംഭവം. ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴാണ് അമ്മയും രണ്ട് മക്കളെയും തീപിടിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ വെള്ളം ഒഴിച്ച് തീ കെടുത്തിയെങ്കിലും മൂന്നുപേര്‍ക്കും ജീവന് നഷ്ടമായിരുന്നു.
സാമ്പത്തിക പ്രശ്നവും മകളുടെ ചികില്‍സയുമായി ബന്ധപ്പെട്ട മനോവിഷമവും കാരണമാണ് ഇവര്‍ ആത്മഹത്യ ചെയ്തതെന്നാണ് സൂചന. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.