കണ്ണൂര്‍: കണ്ണൂരില്‍ തൊഴിലുറപ്പ് ജോലിക്കിടെ ബോംബ് സ്ഫോടനം. സ്ഫോടനത്തില്‍ തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്കേറ്റു. ഓമന ദയാനന്ദന് എന്ന സ്ത്രീക്കാണ് പരിക്കേറ്റത്. ഇവരെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കണ്ണൂര്‍ മുഴക്കുന്ന് പഞ്ചായത്തില്‍ മാമ്പുറത്താണ് സ്ഫോടനമുണ്ടായത്. ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടുകൂടിയാണ് സ്ഫോടനമുണ്ടായത്. തൊഴിലുറപ്പ് ജോലിക്കിടെ നാടന്‍ ബോംബ് പൊട്ടുകയായിരുന്നു.സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
സ്ത്രീയുടെ കാലുകള്‍ക്കും വലതുകൈയ്ക്കുമാണ് പരിക്കേറ്റത്. ഇവര്‍ക്കൊപ്പം ജോലിയെടുത്തിരുന്ന മറ്റു സ്ത്രീകള്‍ക്കും നിസാര പരിക്കേറ്റു. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോംബ് സ്ക്വാഡും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.