ന്യൂഡല്‍ഹി: പാചകവാതക വിലയില്‍ നേരിയ കുറവ്. 53 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. സബ്സിഡിരഹിത പാചക വാതക സിലിണ്ടറിന്റെ വിലയിലാണ് കുറവ് വന്നിരിക്കുന്നത്. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.
തുടര്‍ച്ചയായി ആറുതവണ പാചകവാതക വില വര്‍ധിച്ചതിന് പിന്നാലെയാണ് ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി പാചകവാതക വിലയില്‍ നേരിയ കുറവുണ്ടായത്. ആഗസ്റ്റിനും ഫെബ്രുവരി മാസത്തിനും ഇടയില്‍ ആറുതവണയാണ് സബ്സിഡി രഹിത പാചകവാതകത്തിന്റെ വില കൂടിയത്.
ഫെബ്രുവരിയില്‍ 144 രൂപ കുത്തനെ കൂട്ടിയതിന് പിന്നാലെയാണ് 53 രൂപയുടെ കുറവ്.മാര്‍ച്ച് ഒന്നുമുതല്‍ 14.2 കിലോഗ്രാം സിലിണ്ടറിന് ഡല്‍ഹിയിലും മുംബൈയിലും യഥാക്രമം 805.5, 778.5 എന്നിങ്ങനെയാണ് വില. ചെന്നൈയില്‍ ഇത് 826 രൂപയാണ്.