തിരുവനന്തപുരം: ഡല്‍ഹി കത്തിയെരിയുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വ്യാഴാഴ്ച ഡല്‍ഹിയിലേയ്ക്ക് പുറപ്പെടുമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലേയ്ക്ക് പുറപ്പെടുന്ന സംഘം സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തും.
ഡല്‍ഹി കലാപത്തില്‍ കോണ്‍ഗ്രസിനെയും അരവിന്ദ് കെജരിവാളിനെയും വിമര്‍ശിക്കുന്നത് ബിജെപിയുടെ രാഷ്ട്രീയ തന്ത്രം മാത്രമാണെന്നും കുഞ്ഞാലികുട്ടി പറയുന്നു. ഡല്‍ഹിയില്‍ നടക്കുന്ന കലാപത്തില്‍ ഇതുവരെ 20 പേര് മരണപ്പെട്ടുവെന്നാണ് വിവരം. പോലീസുകാര്‍ ഉള്‍പ്പടെ 200ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.