തിരുവനന്തപുരം: സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി പറയുന്നത് പെട്ടെന്ന് വിശ്വസിക്കാനാവില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന് പിള്ള. കമ്മീഷന് മുന്പില് പറയാത്ത കാര്യങ്ങളാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്. കഴുത്തില്‍ കുരുക്ക് മുറുകുമെന്നായപ്പോഴാണ് പുതിയ കാര്യങ്ങള്‍ പറയുന്നതെന്നും ശ്രീധരന്‍പിള്ള കുറ്റപ്പെടുത്തി.
സോളാര്‍ കേസില്‍ സരിതയുടെ കത്ത് 21 ല്‍ നിന്ന് 25 പേജ് ആയതിന് പിന്നില്‍ കെ.ബി ഗണേഷ്കുമാറാണെന്ന് ഉമ്മന്‍ചാണ്ടി മൊഴി നല്‍കിയിരുന്നു. കത്തില്‍ നാലു പേജുകള്‍ ഗണേഷ് കുമാറാണ് എഴുതിച്ചേര്‍ത്തതെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മൊഴി. ഇതിന് പിന്നാലെയാണ് ശ്രീധരന് പിള്ള ഉമ്മന്‍ചാണ്ടിക്കെതിരെ രംഗത്തെത്തിയത്.