തിരുവനന്തപുരം: ഭക്ഷണ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കിയ സംഭവം വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി എഡിജിപി ബി സന്ധ്യ. മെനുവില്‍ നിന്ന് ബീഫ് മാത്രമല്ല, മട്ടനും ഒഴിവാക്കിയിട്ടുണ്ടെന്ന് എഡിജിപി ബി സന്ധ്യ പറഞ്ഞു. ഇത് ഡയറ്റീഷ്യന്റെ നിര്‍ദ്ദേശപ്രകാരമാണെന്നും, വിവാദം മാധ്യമസൃഷ്ടി മാത്രമാണെന്നും ബി സന്ധ്യ കൂട്ടിച്ചേര്‍ത്തു.
തൃശ്ശൂര്‍ പോലീസ് അക്കാദമിയിലെ പുതിയ ബാച്ചിന്റെ ഭക്ഷണ മെനുവില്‍ നിന്നാണ് ബീഫ് ഒഴിവാക്കിയത്. മുട്ടയും, കോഴിക്കറിയും, മീനുമെല്ലാം മെനുവില്‍ ഉള്‍പ്പെടുത്തിയെങ്കിലും ബീഫ് ഒഴിവാക്കിയത് വിവാദമാവുകയായിരുന്നു. കേരളത്തിലെ വിവിധ ബറ്റാലിയനുകളിലെ 2800 പേരാണ് ഇന്നലെ പരിശീലനത്തിനായി തൃശ്ശൂര്‍ പോലീസ് അക്കാദമിയില്‍ ചേര്‍ന്നത്.
നേരത്തെ, തൃശൂര്‍ പോലീസ് അക്കാദമിയില്‍ ഐജിയായ സുരേഷ് രാജ് പുരോഹിത് ബീഫ് നിരോധിച്ചത് ഏറെ വിവാദമായിരുന്നു. പിന്നീട് സര്‍ക്കാര്‍ ഇടപെട്ടാണ് നിരോധനം നീക്കിയത്. അതേ സമയം ഓരോ ട്രെയിനിയും ഭക്ഷത്തിനായി നല്‍കേണ്ട തുക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 2000 രൂപയാണ് പരിശീലന കാലയളവില്‍ ഒരു ട്രെയിനി നല്‍കേണ്ടയിരുന്നത്. അത് 6000 രൂപയായാണ് വര്‍ദ്ധിപ്പിച്ചത്.