കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ഉമ്മന്‍ചാണ്ടിയെ കടത്തിവെട്ടുന്ന അഴിമതിക്കാരനായി പിണറായി വിജയന് മാറിയെന്ന് കെ സുരേന്ദ്രന് പറഞ്ഞു.കേന്ദ്രം ഭരിക്കുന്നത് നരേന്ദ്ര മോഡിയും അമിത് ഷായും ആണെങ്കില്‍ അഴിമതി മൂടിവെക്കാനാവില്ലെന്നും കെ സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
ഉമ്മന്‍ചാണ്ടിയെ കടത്തിവെട്ടുന്ന അഴിമതിക്കാരനായി പിണറായി വിജയന് മാറി. മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവാണ് ഇടപാടുകള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. എന്നാല്‍ കുറ്റങ്ങളെല്ലാം ഡിജിപിയുടെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും സുരേന്ദ്രന് ആരോപിച്ചു.
ഒരു ഓഡിറ്റും ഇല്ലാതെ നൂറുകണക്കിന് കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. സംസ്ഥാനത്തെ എല്ലാ അഴിമതിയും കേന്ദ്രം പുറത്ത് കൊണ്ടുവരും. കേന്ദ്രം ഭരിക്കുന്നത് നരേന്ദ്ര മോഡിയും അമിത് ഷായും ആണെങ്കില്‍ അഴിമതി മൂടിവെക്കാനാവില്ലെന്നും കെ സുരേന്ദ്രന് പറഞ്ഞു.
ഷഹിന്‍ ബാഗ് സ്ക്വയര്‍ എന്ന പേരില്‍ കോഴിക്കോട് സമരം ചെയ്യുന്നത് തീവ്രവാദികളാണ്. അവിടെ പന്തല്‍ കെട്ടാനോ സമരം നടത്താനോ കോര്പ്പറേഷന് അനുമതി നല്‍കിയിട്ടില്ല. അവിടെ എന്താണ് നടക്കുന്നതെന്ന് പോലീസ് അന്വേഷിക്കണമെന്നും കെ സുരേന്ദ്രന് ആവശ്യപ്പെട്ടു.