തിരുവനന്തപുരം: ശശി തരൂര്‍ എംപി നല്കിയ മാനനഷ്ടക്കേസില്‍ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ കോടതി കേസെടുത്തു. തിരുവനന്തപുരം സിജെഎം കോടതിയാണ് നിയമമന്ത്രിക്കെതിരെ കേസെടുത്തത്. മെയ് രണ്ടിന് നേരിട്ട് ഹാജരാകാന്‍ രവിശങ്കര്‍ പ്രസാദിന് കോടതി നോട്ടീസയച്ചു.
2018 ഒക്ടോബര്‍ 28ന് രവിശങ്കര്‍ പ്രസാദ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ശശി തരൂരിനെ കൊലയാളിയെന്ന് വിളിച്ചുവെന്നാണ് ഹര്‍ജിയിലെ പരാതി. വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതിനെതിരെയാണ് തരൂര്‍ കോടതിയെ സമീപിച്ചത്.