ഹൂസ്റ്റണ്‍: ഹൗഡി മോഡി പരിപാടിയില്‍ കേരളത്തിന് അഭിമാനമായി കുട്ടനാട്ടുകാരിയുടെ സ്വാഗതഗാനം. പ്രധാനമന്ത്രി നരേന്ദ്രമോഡിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പങ്കെടുത്ത പരിപാടിയിലാണ് കുട്ടനാട്ടുകാരിയായ ശ്രദ്ധ മോഹന്‍ മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള സ്വാഗതഗാനം ആലപിച്ചത്.
നാലുപേരടങ്ങുന്ന ഗായകസംഘത്തിലെ പ്രധാന ഗായികയായിരുന്ന ശ്രദ്ധ കുട്ടനാട് പുളിങ്കുന്ന് സ്വദേശിയാണ്. നാലാം വയസ്സു മുതല്‍ സംഗീതം അഭ്യസിക്കുന്ന ശ്രദ്ധ വിവാഹശേഷമാണ് യുഎസില്‍ താമസമാക്കുന്നത്. അമേരിക്കയില്‍ നിരവധി സംഗീത പരിപാടികളിലും മത്സരങ്ങളിലും വിജയിച്ചാണ് ഹൗഡി മോഡി പരിപാടിയിലെത്താന്‍ ശ്രദ്ധയ്ക്ക് അവസരം ലഭിച്ചത്.
റഷി പട്ടേല്‍ സംഗീതം നിര്‍വഹിച്ച ‘ വി ആര് പ്രൗഡ് ഓഫ് ഹു വി ആര്’ എന്ന ഇംഗ്ലീഷ്- ഹിന്ദി ഗാനമാണ് ശ്രദ്ധയും സംഘവും വേദിയില്‍ തകര്‍ത്ത് പാടിയത്. മദ്രാസ് സര്‍വകലാശാലയില്‍ നിന്നും സംഗീതത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശ്രദ്ധയുടെ സ്വാഗത ഗാനം ഇതിനോടകം തന്നെ വലിയ ജനശ്രദ്ധ നേടി.