കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 233 ഗ്രാം സ്വര്‍ണ്ണം പിടികൂടി. വടകര സ്വദേശിനി ഷരീഫയില്‍ നിന്നാണ് കസ്റ്റംസ് അധികൃതര്‍ സ്വര്‍ണ്ണം പിടികൂടിയത്. ഒരു മാസത്തിന് ശേഷമാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണ്ണം പിടികൂടുന്നത്.
ദോഹയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ ഇന്ന് പുലര്‍ച്ചെ എത്തിയ യാത്രക്കാരിയാണ് ഷരീഫ. സംശയം തോന്നിയതിനെ തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം പിടികൂടിയത്.
കഴിഞ്ഞമാസം ഡിആര്‍ഐയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നാലരക്കോടിയുടെ സ്വര്‍ണ്ണം യാത്രക്കാരില്‍ നിന്ന് പിടികൂടിയിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നേത്യത്വത്തില്‍ നടത്തിയ തെരച്ചിലിലാണ് സ്വര്‍ണ്ണം പിടികൂടിയത്.