കൊച്ചി: നിയമം ലംഘിച്ച് പണിത മരടിലെ നാലു ഫ്ളാറ്റുകളിലേക്കുമുള്ള കുടിവെള്ള വിതരണവും നിര്‍ത്തി. മരട് ഫ്ളാറ്റ് പൊളിക്കുന്ന നടപടികളുടെ ഭാഗമായി വാട്ടര്‍ അതോറിറ്റിയും കെഎസ്ഇബിയും ഫ്ളാറ്റുകള്‍ക്ക് മുന്നില്‍ നോട്ടീസ് പതിപ്പിച്ചിരുന്നു. കുടിവെള്ള, വൈദ്യുതി വിതരണം നിര്‍ത്തുമെന്നാണ് നോട്ടീസില്‍ അറിയിച്ചിട്ടുള്ളത്.
അതേസമയം, ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്ന നടപടി ഒക്ടോബര്‍ 11ന് ആരംഭിക്കും. ഞായറാഴ്ച മുതല്‍ ഫ്ളാറ്റുകളിലുള്ളവരെ ഒഴിപ്പിക്കും. നാല് ദിവസം കൊണ്ട് ആളുകളെ ഒഴിപ്പിക്കുന്നത് പൂര്‍ത്തിയാക്കും. തുടര്‍ന്ന് മൂന്ന് മാസം കൊണ്ട് പൊളിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കും.
2020 ഫെബ്രുവരിയോടെ കെട്ടിട അവശിഷ്ടങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള ആക്ഷന്‍ പ്ലാന്‍ നാളെ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും.
വൈദ്യത ബന്ധം വിച്ഛേദിച്ചതിന് പിന്നാലെയാണ് ഇന്ന് കുടിവെള്ള വിതരണവും നിര്‍ത്തിയത്. രാവിലെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് വൈദ്യുതബന്ധം വിച്ഛേദിച്ചത്.
ഫ്ളാറ്റിനു മുന്നില്‍ ഉടമകള്‍ പ്രതിഷേധത്തിലാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പോലീസ് സന്നാഹത്തെയും നിയോഗിച്ചിട്ടുണ്ട്. മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്നാണ് ഫ്ളാറ്റുടമകള്‍ ഇതിനോട് പ്രതികരിച്ചിരിക്കുന്നത്.