തിരുവനന്തപുരം: തിരുവനന്തപുരത്ത് അയല്‍വാസികള്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തിനിടെ ഉണ്ടായ കല്ലേറില്‍ വൃദ്ധന് മരിച്ചു. ബാലരാമപുരം പാറക്കോണം സ്വദേശി കരുണാകരനാണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. വഴിയില്‍ മാലിന്യം ഇട്ടതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കല്ലേറിലും തുടര്‍ന്ന് വൃദ്ധന്റെ മരണത്തില്‍ കലാശിച്ചത്. അയല്‍വാസിയായ സന്തോഷും പ്രവീണുമായി നടന്ന വാക്കുര്ക്കത്തിനിടെ വീടില് നിന്നിരുന്ന വൃദ്ധനെ ഇവര്‍ കോണ്‍ക്രീറ്റ് കല്ലുകൊണ്ട് എറിയുകയായിരുന്നു.
ഏറുകൊണ്ടു ഗുരുതര പരിക്കേറ്റ കരുണാകരനെ സ്വകാര്യ ആശുപത്രിയിലേക്കും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്കും പ്രവേശിപ്പിച്ചു. സംഭവ സമയം കരുണാകരന് മദ്യപിച്ചിരുന്നു. കരുണാകരന് മദ്യപിച്ച് ബഹളമുണ്ടാക്കുന്ന സ്വഭാവക്കാരനായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കരുണാകരന് പരിക്കേറ്റപ്പോള്‍ പരാതിയൊന്നും ബന്ധുക്കള്‍ പോലീസിനെ അറിയിച്ചില്ലെന്നും അതേസമയം മരണത്തിന് ശേഷം പോലീസിനെ വിവരമറിച്ചതെന്നും ബാലരാമപുരം പോലീസ് പറഞ്ഞു.