കൊച്ചി: കൊച്ചി മെട്രോയുടെ കുതിപ്പ് തുടരുകയാണ്. ഇന്നലെ മാത്രം മെട്രോയില്‍ യാത്ര ചെയ്തത് 95,285 പേരാണ്. ഇത് മെട്രോയെ സംബന്ധിച്ച് റെക്കോര്‍ഡ് നേട്ടമാണ്. മഹാരാജാസ് മുതല്‍ തൈക്കൂടം വരെ മെട്രോയുടെ സര്‍വീസ് ദീര്‍ഘിപ്പിച്ചതും നിരക്കില്‍ ഇളവ് വരുത്തിയതുമാണ് യാത്രക്കാരുടെ എണ്ണം ഇത്രയും കൂടാന്‍ കാരണം.
അതേസമയം, ഓണമായതിനാല്‍ സെപ്റ്റംബര്‍ 10,11,12 തീയതികളില്‍ മെട്രോയുടെ അവസാന സര്‍വീസിന്റെ സമയവും അധികൃതര്‍ നീട്ടിയിട്ടുണ്ട്. ആലുവയില്‍ നിന്നും തൈക്കൂടത്തു നിന്നും രാത്രി 11മണിക്കാണ് അവസാന മെട്രോ ട്രെയിന്‍ പുറപ്പെടുന്നത്. നിലവില്‍ രാത്രി പത്തിനാണ് മെട്രോ സര്‍വീസ് അവസാനിപ്പിക്കുന്നത്.
സെപ്റ്റംബര്‍ മൂന്നിനാണ് കൊച്ചി മെട്രോയുടെ മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള പുതിയ പാത മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സര്‍പ്പിച്ചത്. മഹാരാജാസ് ഗ്രൗണ്ട് മുതല്‍ തൈക്കൂടം വരെ 5.5 കിലോമീറ്റര്‍ ആണ് പാതയുടെ നീളം. ഇതോടെ കൊച്ചിയില്‍ മെട്രോസ്റ്റേഷനുകളുടെ എണ്ണം 21 ആയി.