ആലപ്പുഴ: ആലപ്പുഴയിലെ കായംകുളത്ത് പ്രവര്‍ത്തിച്ചുവന്ന മോഹനന് വൈദ്യരുടെ ചികിത്സാ കേന്ദ്രം അടച്ചു പൂട്ടി. പഞ്ചായത്ത് ആണ് കേന്ദ്രം അടച്ചു പൂട്ടിയത്. ബുധനാഴ്ച ഉച്ചയോടെ സ്ഥാപനത്തില്‍ നോട്ടീസ് പതിച്ചത്. സ്ഥാപനം കഴിഞ്ഞ ദിവസം തുറന്നില്ല. തുടര്‍ നടപടികള്‍ ഇന്ന് പഞ്ചായത്ത് കമ്മിറ്റ് ചര്‍ച്ച ചെയ്യും. കൃഷ്ണപുരത്തെ ഞക്കനാലില്‍ പ്രവര്‍ത്തിച്ചിരുന്ന ആശുപത്രിക്കാണ് പൂട്ട് വീണത്.
മോഹനന്റെ അശാസ്ത്രീയ ചികിത്സാ രീതികള്‍ക്കെതിരെ വ്യാപക പ്രതിഷേധവും പരാതികളും ഉയര്‍ന്ന സാഹചര്യത്തിലാണ് പൂട്ടാന്‍ തീരുമാനിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രി പൂട്ടാന്‍ കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് നിര്‍ദേശം നല്‍കിയത്.
അശാസ്ത്രീയ ചികിത്സ നടത്തുന്ന മോഹനന് വൈദ്യര്‍ക്കെതിരെ ആരോഗ്യ മന്ത്രി കെകെ ഷൈലജയും രംഗത്തെത്തിയിരുന്നു. മോഹനന് വൈദ്യര്‍ക്കെതിരെ കേസ് എടുക്കണമെന്നായിരുന്നു മന്ത്രിയും വ്യക്തമാക്കിയത്. മോഹനന് വൈദ്യരുടെ ചികിത്സയില്‍ ഒന്നര വയസുള്ള കുട്ടി മരിച്ചെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു പോലീസ് അന്വേഷണം നടത്തിയത്. ശേഷം കര്‍ശന നടപടിയെടുക്കണമെന്നാണ് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.