ചവറ: ചവറയില്‍ മത്സ്യബന്ധന ബോട്ട് കത്തിനശിച്ചു. ക്തികുളങ്ങര കല്ലുംപുറത്ത് കടവില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ശക്തികുളങ്ങര വിനായകത്തില്‍ ഗോപാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ‘പ്രബിതകം’ എന്ന ബോട്ടാണ് കത്തി നശിച്ചത്.
മത്സ്യബന്ധനത്തിനു പോകാനായി തയ്യാറെടുക്കുന്നതിനിടെയായിരുന്നു അപകടം. ബോട്ടില്‍ ഒന്‍പത് മത്സ്യതൊഴിലാളികള്‍ ഉണ്ടായിരുന്നു. തീപിടിച്ചയുടന്‍ ഇവര്‍ കടലിലേക്ക് ചാടുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ കത്തിക്കുന്നതിനിടയിലാണ് തീപടര്‍ന്നത്.