തിരുവനന്തപുരം: വാഹനമിടിച്ച് മാധ്യമപ്രവര്ത്തകന് കെഎം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന് ഐഎഎസിന് ചീഫ് സെക്രട്ടറിയുടെ നോട്ടീസ്. വകുപ്പുതല അച്ചടക്ക നടപടിയുടെ ഭാഗമായിട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നോട്ടീസിന് ശ്രീറാം 15 ദിവസത്തിനകം മറുപടി നല്‍കണം.
ശ്രീറാം പെരുമാറ്റച്ചട്ടം ലഘിച്ചും ഗതാഗതനിയമങ്ങള്‍ പാലിക്കാതെയും കാറോടിച്ച് ഒരാളുടെ മരണത്തിന് ഇടയാക്കി എന്നാണ് പരാതി. അതേസമയം ശ്രീറാം വെങ്കിട്ടരാമനെ വകുപ്പു തല നടപടിയില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കം നടക്കുന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ മാസം ആദ്യമാണ് മ്യൂസിയം പോലീസ് സ്റ്റേഷന് സമീപത്ത് വെച്ച് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ച കാര്‍ ബൈക്കില്‍ ഇടിച്ച് ബഷീര്‍ കൊല്ലപ്പെട്ടത്. അപകടസമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായി സാക്ഷികള്‍ മൊഴിനല്‍കിയിരുന്നു. എന്നാല്‍ അപകടം നടക്കുമ്പോള്‍ കാറോടിച്ചത് താനല്ലെന്ന് ശ്രീരാം ആദ്യഘട്ടത്തില്‍ മൊഴി നല്‍കിയെങ്കിലും പിന്നീട് തിരുത്തി. ഫോറന്‍സിക് പരിശോധനയില്‍ കാറോടിച്ചത് ശ്രീറാം തന്നെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.