തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണ്ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 320 രൂപ കുറഞ്ഞ് 28,560 രൂപയിലും ഗ്രാമിന് 40 രൂപ കുറഞ്ഞ് 3,570 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ആഗസ്റ്റ് 29 ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു സ്വര്‍ണ്ണം. പവന് 28,880 രൂപയും ഗ്രാമിന് 3,610 രൂപയുമായിരുന്നു ആഗസ്റ്റ് 29 ലെ റെക്കോര്‍ഡ് നിരക്ക്.
ആഗോളവിപണിയില്‍ സ്വര്‍ണ്ണ വിലയില്‍ ഇന്ന് വീണ്ടും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണത്തിന് ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,529.28 ഡോളറാണ് ഇന്നത്തെ നിരക്ക്.