പഴയന്നൂര്‍: ആമയെ കൊന്ന് കറിവെച്ച് കഴിച്ച സംഭവത്തില്‍ യുവാവ് റിമാന്‍ഡില്‍. വെണ്ണൂര്‍ വടക്കേത്തറ കോളനിയില്‍ കുന്നത്ത് വീട്ടില്‍ ഉണ്ണികൃഷ്ണനാണ് (33) പിടിയിലായത്. എളനാട് ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലാണ് സംഭവം. ആമയെ കൊന്ന് കറിവെച്ചു കഴിച്ച ഉണ്ണികൃഷ്ണനെ വനം വകുപ്പാണ് പിടികൂടിയത്.
ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡി രഞ്ജിത് രാജിന്റെ നേതൃത്വത്തിലാണ് ഉണ്ണികൃഷ്ണനെ അറസ്റ്റ് ചെയ്തത്. വന്യജീവി സംരക്ഷണ നിയമപ്രകാരം വംശനാശഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.