കൊച്ചി: നീനുവിന്റെ പിതാവ് ചാക്കോയ്ക്കെതിരെ കുറ്റം സ്ഥാപിക്കാനാകാത്തതിനാല്‍ വെറുതെ വിട്ട് കോട്ടയം പ്രിന്‍സിപ്പള്‍ സെക്ഷന്‍സ് കോടതി. കെവിന് വധക്കേസില്‍ നീനുവിന്റെ സഹോദരന് സാനു ചാക്കോ ഉള്‍പ്പടെ പത്ത് പ്രതികള്‍ കുറ്റക്കാരാണെന്നും കോടതി വിധിച്ചു. കേസില്‍ കുറ്റം തെളിഞ്ഞവരുടെ ശിക്ഷ ശനിയാഴ്ച പ്രഖ്യാപിക്കും.
കെവിന്റേത് ദുരഭിമാന കൊലയാണെന്ന പ്രോസിക്യൂഷന്റെ വാദവും ഇതിനിടെ കോടതി ശരിവെച്ചു. ചാക്കോയെ കൂടാതെ നാലുപ്രതികളേയും കോടതി വെറുതെ വിട്ടു. സാനു ചാക്കോ, നിയാസ് മോന്, ഷാന്‍ ഇസ്മായില്‍, ഇഷാന്, മനു, ഷിഫിന്, നിഷാദ്, ഷാനു,ഫാസില്‍, ഷാജഹാന് തുടങ്ങിയ പത്തുപേരാണ് കേസിലെ പ്രതികള്‍.