തിരുവനന്തപുരം: മാധ്യമ പ്രവര്ത്തകന് കെഎം ബഷീറിനെ കാറിടിച്ച് കൊന്ന കേസില്‍ കാര്‍ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനാണെന്ന് തെളിഞ്ഞു. ഫോറന്‍സിക് പരിശോധനയിലാണ് കാര്‍ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനാണെന്ന് തെളിഞ്ഞത്. ഡ്രൈവിങ് സീറ്റിലെ സീറ്റ് ബെല്‍റ്റില്‍ നിന്നാണ് ശ്രീറാമിന്റെ വിരലടയാളം ലഭിച്ചത്.
ശ്രീറാം മദ്യപിച്ചെന്ന് തെളിയിക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടിരുന്നു. അതെസമയം ശ്രീറാം വെങ്കിട്ടരാമന്റ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു. ഒരു വര്‍ഷത്തേക്കാണ് സസ്പെന്ഷന്. നിശ്ചിതസമയം കഴിഞ്ഞിട്ടും കാരണം കാണിക്കല്‍ നോട്ടീസിന് ശ്രീറാം മറുപടി നല്‍കാതിരുന്ന സാഹചര്യത്തിലാണ് സസ്പെന്‍ഷനെന്ന് ഉത്തരവില്‍ പറയുന്നു.
അപകട സമയത്ത് കൂടെയുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസിന്റെ ലൈസന്‍സും സസ്പെന്റ് ചെയ്തിരുന്നു. മൂന്ന് മാസത്തേക്കാണ് സസ്പെന്റ് ചെയ്തത്.