കാസര്‍കോട്: കൊലപാതകക്കേസുകളില്‍ പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ അപ്പീല്‍ നല്‍കാനൊരുങ്ങി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. കാസര്‍കോട്ടെ നാല് കേസുകളിലെ പ്രതികളെ വെറുതി വിട്ട ജില്ല കോടതിയുടെ വിധിക്കെതിരെയാണ് ബെഹ്റ അപ്പീല്‍ നല്‍കുന്നത്. കാസര്‍കോട് ജില്ലയില്‍ 2006 മുതല്‍ 2008 വരെ വര്‍ഗീയ സ്വഭാവമുള്ള 12 കൊലപാതകങ്ങളാണ് നടന്നത്.
ഇവയില്‍ നാലു കേസുകള്‍ വിചാരണ പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ വെറുതെ വിടുകയായിരുന്നു. സാബിത്, സിനാന്, ഉപേന്ദ്രന്, റിഷാദ് വധക്കേസുകളിലെ പ്രതികളെയാണ് കോടതി വിധിയെ തുടര്‍ന്ന് വെറുതെ വിട്ടത്. സംഭലത്തില്‍ പോലീസ് അന്വേഷണത്തിലും കുറ്റപത്രത്തിലും വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി. ഈ സാഹചര്യത്തിലാണ് അപ്പീല്‍ നല്കാന് തീരുമാനിച്ചതെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു.